Advertisement

യുഎഇയിൽ അപകടസ്ഥലങ്ങളിലെ ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നതിനും സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുന്നതിനും പിഴ

July 6, 2019
0 minutes Read

അപകട സ്ഥലങ്ങളിലെ ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുന്നതും യുഎഇയുടെ സൈബർ ക്രൈം നിയമപ്രകാരം തടവിനും 150,000 ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ്. അപകട സ്ഥലങ്ങൾക്ക് സമീപം റോഡുകൾ തടസ്സപ്പെടുത്തുകയോ, തടയുകയോ ചെയുന്നവർക്ക് 1,000 ദിർഹം പിഴ ലഭിക്കും . അപകട സ്ഥലങ്ങളിൽ ഗതാഗത തടസം സൃഷ്ടിക്കൽ ജീവൻ രക്ഷാ പ്രവർത്തനങ്ങൾക് തടസമുണ്ടാകുംവിധം കൂട്ടംകൂടൽ എന്നിവയും അവസാനിപ്പിക്കണമെന്ന് അധികൃതർമുന്നറിയിപ്പ് നൽകി.

ഇരകളുടെ കുടുംബങ്ങൾ ഇത്തരം ചിത്രങ്ങൾ കാണുമ്പോൾ അവർക്ക് മാനസിക ആഘാതമുണ്ടാക്കുമെന്നതിനാൽ ഈ ചിത്രങ്ങളുടെ പ്രചരണം അസ്വീകാര്യമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അപകട സ്ഥലങ്ങളിൽ തിരക്ക് കൂടുന്നതും ഫോട്ടോ എടുക്കുന്നതും ട്രാഫിക് പട്രോളിംഗ്, ആംബുലൻസുകൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ എന്നിവയുടെ പ്രവർത്തനം വൈകിപ്പിക്കു എന്ന് അബുദാബി പോലീസിന്റെ ട്രാഫിക് ആൻഡ് പട്രോളിംഗ് ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് അൽ ഖൈലി പറഞ്ഞു. തങ്ങളുടെ ജീവനെയും മറ്റുള്ളവരുടെ ജീവിതത്തെയും അപകടത്തിലാക്കുന്ന ഇത്തരം പെരുമാറ്റം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top