ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാലിന്യ നിക്ഷേപം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാലിന്യങ്ങള്‍ സമീപ പ്രദേശങ്ങളില്‍ നിക്ഷേപിക്കുന്നത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നു. ദുര്‍ഗന്ധം വമിക്കുന്ന ഇടങ്ങളില്‍ മൂക്ക് പൊത്തിയല്ലാതെ ആര്‍ക്കും സഞ്ചരിക്കാനാവില്ല.
കേരളത്തിലെ പ്രധാനപ്പെട്ട ആതുരാലയമായ കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിനു സമീപത്താണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. മെഡിക്കല്‍ കോളേജിലെ ഇന്‍സിനറേറ്റര്‍ കേടായതിനുശേഷം മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമില്ല. ഗ്രൗണ്ടിന് സമീപം ജെസിബി ഉപയോഗിച്ച് മാലിന്യം കുഴിയെടുത്ത് മൂടുകയാണ്.
പകര്‍ച്ചവ്യാധിയും , പരിസ്ഥിതി പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ തടയുന്നുണ്ടെങ്കിലും ഇത് കാര്യമാക്കാതെയാണ് മാലിന്യങ്ങള്‍ വീണ്ടും നിക്ഷേപിക്കുന്നത്. ഓപ്പറേഷന്‍ തിയേറ്ററിലെ മാലിന്യങ്ങള്‍ അടക്കം നിക്ഷേപിക്കുന്നത് മാരക രോഗങ്ങള്‍ പടരാനുള്ള കരണമാവുമെന്ന് നാട്ടുകാര്‍ പറയുന്നു. ഗുരുതരമായ പ്രശ്നമില്ലെന്നും ഇന്‍സിനറേറ്റര്‍ പ്രതിസന്ധി ഉടന്‍ പരിഹരിക്കും എന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here