വന്ധ്യതാ ചികിത്സക്കെത്തിയ യുവാവിന്റെ ശരീരത്തിൽ സ്ത്രീ അവയവങ്ങൾ; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർമാർ

വന്ധ്യതാ ചികിത്സക്കെത്തിയ യുവാവിൻ്റെ ശരീരത്തിൽ കണ്ടെത്തിയത് സ്ത്രീ അവയങ്ങൾ. മുംബൈ സ്വദേശിയായ യുവാവിൻ്റെ ശരീരത്തിലാണ് ഗർഭപാത്രം ഉൾപ്പെടെയുള്ള സ്ത്രീ അവയവങ്ങൾ കണ്ടെത്തിയത്. ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
29കാരനായ യുവാവാണ് വന്ധ്യതാ ചികിത്സയ്ക്കായി എത്തിയത്. ഇയാളെ പരിശോധിച്ച ഡോക്ടർമാർ ഫലോപ്യന്‍ ട്യൂബ്, ഗര്‍ഭപാത്രം, വളര്‍ച്ചയെത്താത്ത യോനി നാളം എന്നീ അവയവങ്ങൾ കണ്ടെത്തി. ഇതുവരെ ലോകത്തിൽ ഇത്തരം 200 കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. പെര്‍സിസ്റ്റന്റ് മുള്ളേറിയന്‍ ഡക്ട് സിന്‍ഡ്രോം എന്നാണ് ഈ അവസ്ഥയുടെ പേര്. ജീനുകളില്‍ ഉണ്ടാകുന്ന മാറ്റമാണ് ഈ അവസ്ഥയ്ക്ക് കാരണം.
സ്‌കാന്‍ റിപ്പോര്‍ട്ടില്‍ അടിവയറ്റിനുള്ളിലായിട്ടാണ് ജനനേന്ദ്രിയം കാണപ്പെട്ടത്. തുടർന്നാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. അവ എല്ലാം ശരീരത്തില്‍ നിന്നും നീക്കം ചെയ്‌തെങ്കിലും യുവാവിന് കുട്ടികളുണ്ടാകാനുള്ള സാധ്യതയില്ല. ബീജമില്ലാത്ത അവസ്ഥയാണ് ഇയാള്‍ക്കുള്ളതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here