Advertisement

ഡിഎൻഎ ടെസ്റ്റിനായി ബിനോയ് കോടിയേരിയുടെ രക്തസാമ്പിളുകൾ ഇന്ന് ശേഖരിക്കും

July 15, 2019
0 minutes Read

പീഡനകേസിൽ മുൻകൂർ ജാമ്യം നേടിയ ബിനോയ് കോടിയേരി ഇന്ന് മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകും .ഡിഎൻഎ ടെസ്റ്റിനായി ബിനോയുടെ രക്തസാന്പിളുകൾ ഇന്ന് ശേഖരിക്കും. മറ്റ് തടസങ്ങൾ ഒന്നുമില്ലെങ്കിൽ ഇന്ന് ജുഹുവിലെ കൂപ്പർ ആശുപത്രിയിലെത്തിച്ച് ബിനോയുടെ രക്ത സാന്പിളുകൾ എടുക്കുമെന്നാണ് വിവരം.

കഴിഞ്ഞ തവണ ഹാജരായപ്പോൾ ബിനോയ് ഡിഎൻഎ പരിശോധനയ്ക്ക് സമ്മതമറിയിച്ചിരുന്നതായി ഓഷിവാര പൊലീസ് വ്യക്തമാക്കിയിരുന്നു. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ 10 നും ഉച്ചയ്ക്ക് ഒന്നരയ്ക്കുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് ബിനോയ്ക്ക് മുംബൈ കോടതി ജാമ്യം അനുവദിച്ചത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top