ചെങ്കോട്ടയുടെ മാതൃക ഇനി തലസ്ഥാന നഗരിയിലും

ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഡല്‍ഹിയിലെ ചെങ്കോട്ടയുടെ മാതൃകയില്‍ തിരുവനന്തപുരത്ത് വേദി ഒരുങ്ങി. കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റിലാണ് ചെങ്കോട്ട ആവിഷ്‌ക്കരിച്ചത്. ഇന്ത്യാ ഫോര്‍ട്ട് എന്ന ഈ വേദി ഇന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്യും.
105 അടി നീളവും 30 അടി ഉയരത്തിലുമാണ് ഇന്ത്യഫോര്‍ട്ട് വേദി പണിതിരിക്കുന്നത്. യഥാര്‍ത്ഥ ചെങ്കോട്ടയെന്ന് തോന്നിപ്പിക്കും വിധം ഉയര്‍ന്ന തൂണുകളും മട്ടുപാവുകളും എല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി ഒരുക്കുന്ന ഡിഫറന്റ് ആര്‍ട്‌സ് സെന്ററിന്റെ ആദ്യ വേദിയാണ് ഇന്ത്യാഫോര്‍ട്ട്. മാജിക് അക്കാദമിയും കേരള സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായിട്ടുളള പദ്ധതിയുടെ ഭാഗമാണിത്.
കലാരംഗത്ത് സജീവമാകുന്നതിലൂടെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നുണ്ടെന്ന് മാജിക് അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്. അനുയാത്രയെ പ്രതിനിധീകരിച്ച് 26 കുട്ടികളാണ് പരിപാടി അവതരിപ്പിക്കുന്നത്. മെന്റല്‍ റിട്ടാര്‍ഡേഷന്‍, ഡൗണ്‍ സിണ്‍ണ്ട്രോം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുങ്ങിയ അവസ്ഥയിലുള്ള കുട്ടികളാണിവര്‍.
ഇവരുടെ മാജിക് അവതരണംപോലും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് അധ്യാപകന്‍ കനകദാസ്. ഇന്ന് വൈകിട്ട് 5 മണിക്കാണ് ഉദ്ഘാടന ചടങ്ങ്. 100 കുട്ടികളെ ലക്ഷ്യമിട്ട് തുടങ്ങുന്ന ആര്‍ട്‌സ് സെന്ററിന്റെമറ്റ് 5 വേദികളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here