ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും സീലുകൾ കണ്ടെത്തിയ സംഭവം; കണ്ടെത്തിയത് വ്യാജസീലുകൾ ആകാമെന്ന് വിസി; അന്വേഷിക്കാൻ പരീക്ഷ കൺട്രോളറെ ചുമതലപ്പെടുത്തി

യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിൽ ഒന്നാം പ്രതിയായ ശിവരഞ്ചിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവം ഗൗരവമുള്ളതെന്ന് കേരള സർവകലാശാല വി.സി. ഡോക്ടർ വി.പി മഹാദേവൻ പിള്ള.അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പരീക്ഷ കൺട്രോളറെ ചുമതലപ്പെടുത്തി. പേപ്പറുകൾ സംരക്ഷിക്കേണ്ടത് അതാത് സെന്ററുകളെന്നും കോളേജിന് തീർച്ചയായും പങ്ക് കാണുമെന്നും വിസി പറഞ്ഞു. പ്രതിപ്പട്ടികയിൽ പേര് ചേർക്കപ്പെട്ട വിദ്യാർത്ഥികളെ കോളജിൽ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു.
കേരള സർവകലാശാലയുടെ പരീക്ഷ നടത്തിപ്പിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് സർവകലാശാലക്കകത്തും പുറത്തും ഉയരുന്നത്.
Read Also : എഴുതാത്ത സർവകലാശാല ഉത്തരക്കടലാസുകളും ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടിൽ
വിഷയം ഗൗരവമുള്ളതെന്നും അന്വേഷിക്കാൻ പരീക്ഷ കൺട്രോളറെ ചുമതലപ്പെടുത്തിയതായും വിസി പറഞ്ഞു. ഗവ.കോളേജുകളിൽ ഇടപെടുന്നതിന് പരിമിതകളുണ്ട്. സംഭവത്തിൽ കോളേജിന് തീർച്ചയായും പങ്ക് കാണും. സർവകലാശാല സീലുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നും പിടിച്ചത് വ്യാജ സീലാകുമെന്നും വി.സി പറഞ്ഞു. ഇതോടെ ശിവരഞ്ചിത്ത് ഫിസിക്കൽ എഡ്യൂക്കേഷനിൽ നേടിയ വെയിറ്റേജ് മാർക്ക് വ്യാജമാണെന്ന ആരോപണവും ഉയർന്നു.
ശിവരഞ്ചിത്തും, നസീമുമുൾപ്പെടെ പ്രതിപ്പട്ടികയിൽ പേര് ചേർക്കപ്പെട്ട വിദ്യാർത്ഥികളെ അനിശ്ചിത കാലത്തേക്ക് സസ്പെൻഡ് ചെയ്തതായി യൂണിവേഴ്സിറ്റി കോളജ് കൗൺസിൽ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here