അസമിലും ബീഹാറിലും കനത്ത മഴ തുടരുന്നു

അസമിലും ബീഹാറിലും മൂന്നാം ദിവസവും കനത്ത നാശം വിതച്ച് മഴ തുടരുന്നു. മഴക്കെടുതിയിൽ അസമിൽ മരിച്ചവരുടെ എണ്ണം പതിനൊന്ന് ആയി. അസമിൽ മാത്രം 26 ലക്ഷത്തിലധികം പേർ മഴ ദുരിതത്തിൽ കഴിയുന്നതായി അധികൃതർ വ്യക്തമാക്കി.
അസമിലും ബീഹാറിലും ദേശീയ ദുരന്തനിവാരണ സേനയുടെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.അസമിലെ 33 ജില്ലകളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് രക്ഷപെട്ടുത്തിയ ഇരുപതിനായിരം പേർ 68 ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.ബ്രഹ്മപുത്ര ഉൾപെടെ സംസ്ഥാനത്ത് കൂടെ ഒഴുകുന്ന പത്ത് നദികളുടെ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നു.
Read Also : നേപ്പാളില്‍ കനത്ത മഴ; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 21 പേര് മരണപ്പെട്ടു
കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ 70 ശതമാനവും വെള്ളത്തിനടിയിലാണ്.മൃഗങ്ങളെ പ്രത്യേക തയ്യാറാക്കിയ സ്ഥലങ്ങളിലേക്ക് മാറ്റി. മഴക്കെടുതി ക്കൊപ്പം മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണവും ഉയരുന്നത് ആശങ്ക സൃഷ്ഠിക്കുന്നുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .ബീഹാറിൽ ലെ 9 ജില്ലകളിൽ കനത്ത മഴ തുടരുകയാണ്.ശിവ്ഹർ, കിഴക്കൻ ചസാരൻ, ജയ് നഗർ തുടങ്ങിയ ജില്ലകളിൽ കനത്ത നാശനഷ്ട്ടമാണ് മഴ മൂലം ഉണ്ടായത്.മുഖ്യമന്ത്രി നിതീഷ് കുമാർ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി.മേഘാലയിലും വരും ദിവസം കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മുൻ കരുതൽ സ്വീകരിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here