Advertisement

നെടുങ്കണ്ടം കസ്റ്റഡിമരണം; ജയിൽ വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്

July 15, 2019
1 minute Read

കസ്റ്റഡി മർദ്ദനത്തെ തുടർന്ന് സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാർ പീരുമേട് സബ് ജയിലിൽ റിമാന്റിലിരിക്കെ മരിച്ച സംഭവത്തിൽ ജയിൽ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ജയിലിൽ വച്ച് രാജ്കുമാറിന് മർദ്ദനമേറ്റിട്ടില്ലെന്നും  ജയിലിലെത്തുന്നതിന് മുൻപാണ് മർദ്ദനമേറ്റതെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് ജയിൽ ഡിഐജി സാം തങ്കയ്യൻ ജയിൽ ഡിജിപി ഋഷിരാജ് സിങിന് കൈമാറി.

Read Also; രാജ്കുമാറിന് ജയിലിൽ മർദ്ദനമേറ്റിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു; ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെങ്കിൽ നടപടിയെന്നും ഋഷിരാജ് സിങ്

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെയും ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇവർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. ജയിലിലെത്തിയതിന് ശേഷം രാജ്കുമാറിന് മർദ്ദനമേറ്റിട്ടില്ല. ജയിലിലെത്തുമ്പോൾ രാജ്കുമാർ അവശനായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ജയിൽ ഡിജിപി ഋഷിരാജ് സിങ് ഉടനെ ആഭ്യന്തരവകുപ്പിന് സമർപ്പിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top