Advertisement

കൊച്ചി മറൈൻ ഡ്രൈവിൽ 24 മണിക്കൂർ പൊലീസ് നിരീക്ഷണം വേണം : ഹൈക്കോടതി

July 15, 2019
1 minute Read

കൊച്ചി മറൈൻഡ്രൈവിൽ 24 മണിക്കൂർ പൊലീസ് നിരീക്ഷണം വേണമെന്ന് ഹൈക്കോടതി. വാക് വേയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം നിരീക്ഷിക്കണം. കായലിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ നടപടി വേണം. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജിസിഡിഎയ്ക്ക് നിർദ്ദേശമുണ്ട്.

മുഴുവൻ സ്ഥലങ്ങളിലും ലൈറ്റ് സ്ഥപിക്കുന്നുവെന്ന് ജിസിഡിഎ ഉറപ്പാക്കണം. മറൈൻ ഡ്രൈവിലേയ്ക്ക് മാലിന്യം നിക്ഷപിക്കുന്നത് തടയണമെന്ന ഹർജിയിൽ കൊച്ചിൻ കോർപ്പറേഷനും ജിസിഡിഎയ്ക്കും വിമർശനമുണ്ട്.

Read Also : കൊച്ചി പള്ളുരുത്തിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

എറണാകുളം സ്വദേശി രഞ്ജിത് തമ്പി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. കേസ് 2 ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top