ഇന്റര്‍നാഷണല്‍ ജാവഡേയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ റൈഡും അനുബന്ധ മത്സരങ്ങളും സംഘടിപ്പിച്ചു

ഇന്റര്‍നാഷണല്‍ ജാവ ഡേയുടെ ഭാഗമായി ജാവ ബൈക്കുകളുടെ റൈഡും അനുബന്ധ മത്സരങ്ങളും സംഘടിപ്പിച്ചു. പുതിയതും പഴയതുമായി നിരവധി ജാവ മോഡലുകള്‍ പരിപാടിയുടെ ഭാഗമായി. തൃശൂരില്‍ നിന്നും കൊച്ചിയില്‍ നിന്നുമായി രണ്ട് ടീമുകളായാണ് റൈഡര്‍മാര്‍ ഒത്തു ചേര്‍ന്നത്.
100ല്‍ പരം ബൈക്കുകളാണ് ഇന്റര്‍ നാഷണല്‍ ജാവാഡേയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത്. കൊച്ചി തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് ടീമുകളിലായി 100ഓളം റൈഡര്‍ പരിപാടിയില്‍ അണിനിരന്നു. പുതിയ ജാവ മോഡലുകള്‍ മുതല്‍ പഴയ കാലത്തെ എസ് ഡി ക്ലാസിക്ക് മോഡലുകള്‍ വരെ റൈഡിന്റെ ഭാഗമായി.
തൃശൂരിലെ പുഴക്കലില്‍ നിന്നും കൊച്ചിയില്‍ നിന്നും രണ്ട് ടീമുകള്‍ ചാലക്കുടിയിലെ റസാ ഗുരുകുല്‍ റിസോര്‍ട്ടില്‍ സംഗമിച്ചു. തുടര്‍ന്ന് വിവിധ മത്സര പരിപാടികളും റൈഡര്‍മാര്‍ക്കായി സംഘടിപ്പിച്ചു. എല്ലാവര്‍ഷവും സംഘടിപ്പിക്കാറുള്ള പരിപാടി ക്ലാസ്സിക് മോട്ടോഴ്സാണ് ഇത്തവണയും സംഘടപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here