Advertisement

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ അടിയന്തരമായി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് എ.കെ ആന്റണി

July 16, 2019
0 minutes Read
ak antony

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഭവങ്ങളെപ്പറ്റി ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്റണി. സത്യാവസ്ഥ അറിയണമെങ്കിൽ ജുഡീഷ്യൽ അന്വേഷണം അനിവാര്യമാണ്. ജുഡീഷ്യൽ അന്വേഷണത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കണമെന്നും എ.കെ ആന്റണി ആവശ്യപ്പെട്ടു.

കേരളത്തിന്റെ ചരിത്രത്തിൽ കലാലയങ്ങളിൽ ഏറ്റവുമധികം കൊലപാതകങ്ങൾ നടത്തിയിട്ടുള്ള വിദ്യാർത്ഥി സംഘടനയാണ് എസ്എഫ്‌ഐ. അക്രമവും കൊലവിളിയും അവസാനിപ്പിക്കാൻ എസ്എഫ്‌ഐയും സിപിഎമ്മും തയ്യാറാകണമെന്നും എ.കെ ആന്റണി ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top