ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റേഷന്‍ വാഹനങ്ങള്‍ 30 ദിവസത്തില്‍ കൂടുതല്‍ കേരളത്തില്‍ ഓടിയാല്‍ ആഡംബര നികുതി ഈടാക്കാം

ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആഢംബര വാഹനങ്ങള്‍ 30 ദിവസത്തില്‍ കൂടുതല്‍ കേരളത്തില്‍ ഓടിയെങ്കില്‍ മാത്രം ആഡംബര നികുതി ഈടാക്കിയാല്‍ മതിയെന്ന് ഹൈക്കോടതി.
ഒരു മാസത്തില്‍ താഴെ മാത്രമേ കേരളത്തില്‍ ഓടിയിട്ടുള്ളൂ എങ്കില്‍ ആഢംബര നികുതി ഈടാക്കരുത്. എത്രയും വേഗം ആഢംബര നികുതി അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വാഹന ഉടമകള്‍ക്ക് നല്‍കിയ നോട്ടീസ് കോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ കൂടി പരിശോധിച്ച ശേഷം സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാന്‍ കേരള സര്‍ക്കാരിന് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആരാഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here