പ്രണയ മീനുകളുടെ കടലിൽ വിനായകൻ; ടീസർ വീഡിയോ

വിനായകനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ കമൽ ഒരുക്കുന്ന പ്രണയ മീനുകളുടെ കടൽ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. കടലിൽ തിമിംഗലങ്ങളെ വേട്ട ചെയ്യുന്നയാളായിട്ടാണ് ടീസറിൽ വിനായകനെ അവതരിപ്പിക്കുന്നത്. അനാർക്കലിക്ക് ശേഷം ലക്ഷദ്വീപ് പശ്ചാത്തലമാകുന്ന സിനിമ കൂടിയാണ് പ്രണയ മീനുകളുടെ കടൽ. മുപ്പത്തിയൊന്ന് വർഷത്തിനു ശേഷം സംവിധായകൻ കമലും തിരക്കഥാകൃത്ത് ജോൺപോളും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പ്രണയമീനുകളുടെ കടലിനുണ്ട്.
ഡാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴി നിർമ്മിക്കുന്ന ചിത്രത്തിൽ വിനായകന് പുറമെ ദിലീഷ് പോത്തൻ ഗബ്രി ജോസ്, ഋദ്ധി കുമാർ, ജിതിൻ പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു. ഷാൻ റഹ്മാന്റെതാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം വിഷ്ണു പണിക്കർ. വസ്ത്രാലങ്കാരം ധന്യ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here