Advertisement

സൗദിയിലെത്തുന്ന ഹജ്ജ് തീർത്ഥാടകർക്ക് സൗജന്യ സിം കാർഡും ഇന്റർനെറ്റ് കണക്ഷനും

July 17, 2019
0 minutes Read

സൗദി അറേബ്യയിലെത്തുന്ന ഹജ്ജ് തീർത്ഥാടകർക്ക് 10 ലക്ഷം സിം കാർഡുകൾ സൗജന്യമായി വിതരണം ചെയ്യും. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നവർക്കാണ് സിം കാർഡ് സമ്മാനിക്കുന്നത്.

സൗദിയിലെത്തുന്ന തീർത്ഥാടകർക്ക് ഉറ്റവരുമായി വേഗം ആശയ വിനിമയം നടത്തുന്നതിനാണ് സിം കാർഡ് സമ്മാനമായി വിതരണം ചെയ്യുന്നത്. ഇതിനായി 24 മണിക്കൂറും എയർപോർട്ടിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സിം കാർഡിനൊപ്പം തീർത്ഥാടകർക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷനും നൽകും. തീർത്ഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കണമെന്ന് ഭരണാധികാരി സൽമാൻ രാജാവ് മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും നേരത്തെ ഉത്തരവ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് സിം കാർഡുകൾ വിതരണം ചെയ്യുന്നത്.

സന്നദ്ധ സംഘടനകളും സർക്കാർ ഏജൻസികളും വിവിധ ഉപഹാരങ്ങൾ നൽകിയാണ് തീർത്ഥാടകരെ സ്വീകരിക്കുന്നത്. എന്നാൽ സിം കാർഡ് കാർഡ് സമ്മാനമായി ലഭിക്കുന്ന തീർഥാടകർ ഏറെ സന്തോഷമാണ് പങ്കുവെക്കുന്നത്. വിവിധ ടെലികോം കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top