കർണാടക എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി

കർണാടക എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. സ്പീക്കർക്ക് മുന്നിൽ സമയപരിധി വയ്ക്കാനാകില്ലെന്നും മൂന്നംഗ ബഞ്ച് വ്യക്തമാക്കി.തീരുമാനമെടുക്കുന്നതിൽ സ്പീക്കർക്കാണ് പൂർണ സ്വാതന്ത്ര്യം. വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ വിമത എംഎൽഎ മാരെ നിർബന്ധിക്കാൻ പാടില്ല.
Read Also; കർണാടകയിൽ കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി; നിയമസഭാ കക്ഷിയോഗത്തിൽ യോഗത്തിൽ നിന്ന് 8 എംഎൽഎമാർ വിട്ടുനിന്നു
വോട്ടെടുപ്പിൽ പങ്കെടുക്കണമോയെന്നത് എംഎൽഎമാരുടെ സ്വാതന്ത്ര്യത്തിന് വിടണം. വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കാനും എംഎൽഎ മാർക്ക് സ്വാതന്ത്ര്യമുണ്ട്. നിയമപരമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം.അത് പിന്നീട് പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here