ലോകകപ്പ് യോഗ്യത; ഇന്ത്യ ഇ ഗ്രൂപ്പിൽ

2022 ഖത്തർ ലോകകപ്പ് രണ്ടാം ഘട്ട യോഗ്യതാ മത്സരങ്ങൾക്കുള്ള ഗ്രൂപ്പുകളായി. ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്ക് ഒപ്പം ആതിഥേയരായ ഖത്തർ, ഒമാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ ടീമുകൾ ആണ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്. ലോകകപ്പ് യോഗ്യതയ്ക്കൊപ്പം അടുത്ത ഏഷ്യൻ കപ്പിനായുള്ള യോഗ്യതയും ഈ മത്സരങ്ങൾ പരിഗണിച്ചാണ് കണക്കാക്കുക. അതു കൊണ്ടാണ് ലോകകപ്പ് ആതിഥേയരായ ഖത്തർ മത്സരം കളിക്കേണ്ടി വരുന്നത്.
നാൽപ്പതു ടീമുകളാണ് രണ്ടാം ഘട്ട യോഗ്യതാ റൗണ്ടിൽ പങ്കെടുക്കുന്നത്. 5 ടീമുകൾ വീതമുള്ള എട്ട് ഗ്രൂപ്പുകൾ ഉണ്ട്. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എങ്കിലും എത്തിയാൽ മാത്രമേ യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് ഇന്ത്യക്ക് കടക്കാൻ ആവുകയുള്ളു.
സെപ്റ്റംബർ ആദ്യ വാരം മുതലാണ് ലോകകപ്പ് യോഗ്യത മത്സരങ്ങൾ ആരംഭിക്കുക.12 ടീമുകളാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുക. എട്ടു ഗ്രൂപ്പ് വിജയികളും 4 മികച്ച റണ്ണേഴ്സ് അപ്പും യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here