Advertisement

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം; ഗവർണറെ വീണ്ടും കാണാൻ ഒരുങ്ങി പ്രതിപക്ഷം

July 18, 2019
0 minutes Read

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുന്നു. യുഡിഎഫ് എംഎൽഎമാരും ഇന്ന് സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി. വിഷയത്തിൽ വീണ്ടും ഗവർണറെ കാണാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. അതിനിടെ, കെഎസ്‌യു പ്രവർത്തകർ മന്ത്രി കെ ടി ജലീലിന്റെ ഓഫീസ് ഉപരോധിച്ചു

യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിഷേധം പുകയുകയാണ്. കേരളാ സർവകലാശാല, പിഎസ്‌സി പരീക്ഷ ക്രമക്കേടുകളിൽ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം തുടരുന്നത്. ഇതുൾപ്പെടെ വിവിധ വിഷയങ്ങൾ ഉയർത്തി യുഡിഎഫ് എംഎൽഎമാരും ഇന്ന് സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധവുമായി എത്തി.

കെഎസ്‌യു നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു. അതിനിടെ, മന്ത്രി കെ ടി ജലീലിന്റെ ഓഫീസും പ്രവർത്തകർ ഉപരോധിച്ചു. പ്രതിഷേധ പരിപാടികൾക്കിടെ അവകാശ പത്രിക മാർച്ചുമായി എസ്എഫ്‌ഐയും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് എത്തി. വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം എസ്എഫ്‌ഐയുടെ ശക്തിപ്രകടനം കൂടിയായി മാറി. മൂന്നു ദിവസത്തെ നിരാഹാര സമരവുമായി എബിവിപിയും സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധം ആരംഭിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top