മീന്‍ പിടിക്കുതിനിടെ മധ്യവയസ്‌ക്കന്‍ മണിമലയാറ്റില്‍ മുങ്ങി മരിച്ചു
മീന്‍ പിടിക്കുതിനിടെ മധ്യവയസ്‌ക്കന്‍ മണിമലയാറ്റില്‍ മുങ്ങി മരിച്ചു. വള്ളംകുളം പരുത്തിക്കാട്ടില്‍ വീട്ടില്‍ കോശി വര്‍ഗീസ് ( അനിയന്‍ , 54 ) ആണ് മരിച്ചത്. വെളളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ ആയിരുന്നു അപകടം.
വീടിന് പിന്നിലായുള്ള ആയുര്‍വേദ ആശുപത്രി കടവിന് സമീപം മീന്‍ പിടിക്കുന്നതിനിടെ കാല്‍ വഴുതി ആറ്റില്‍ വീഴുകയായിരുന്നു. കോശി ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായിരുന്ന സഹോദര പുത്രന്‍ അലമുറയിട്ടു. ഇത് കേട്ടെത്തിയ സമീപവാസികള്‍ ചേര്‍ന്ന് കോശിയെ കരയ്‌ക്കെടുത്ത് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു, കുമ്പനാട് ബ്രദറന്‍സ് സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ മേരി കോശിയാണ് ഭാര്യ. ദുബായില്‍ ഇലക്ട്രീഷ്യനായി ജോലി നോക്കിയിരുന്ന കോശി ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here