ആദ്യ രാത്രിയിൽ പടക്കം പൊട്ടിച്ചു; വാക്കേറ്റത്തിനിടെ സ്ത്രീയ്ക്കു പരിക്ക്; വരന്റെ സുഹൃത്തുക്കൾക്കെതിരെ കേസ്

വി​വാ​ഹാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദ്യ​രാ​ത്രി പ​ട​ക്കം പൊ​ട്ടി​ച്ച​തി​ന് വ​ര​ന്‍റെ സൃ​ഹൃ​ത്തു​ക്ക​ള്‍​ക്കെ​തി​രേ കേ​സ്. രാ​മ​നാ​ട്ടു​ക​ര​യ്ക്ക​ടു​ത്ത വൈ​ദ്യ​ര​ങ്ങാ​ടി പ​ട്ടാ​നി​പാ​ട​ത്താ​ണ് സം​ഭ​വം.

വി​വാ​ഹ​ത്തി​ന് ശേ​ഷം രാ​ത്രി​യി​ല്‍ വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍ ഒ​രു​ക്കി​യ ആ​ഘോ​ഷ​ പ​രി​പാ​ടി​യാ​ണ് കേ​സി​ല്‍ അ​വ​സാ​നി​ച്ച​ത്. കഴിഞ്ഞ രാ​ത്രി പത്തോടെ വീ​ടി​ന്‍റെ കോ​ലാ​യി​ല്‍ ക​യ​റി സു​ഹൃ​ത്തു​ക്ക​ള്‍ പ​ട​ക്കം പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് വ​ര​ന്‍റെ ബ​ന്ധു​ക്ക​ള്‍ എ​തി​ര്‍​ക്കാ​നെ​ത്തി​യ​തോ​ടെ ആ​ഘോ​ഷം വാ​ക്കു​ത​​ര്‍​ക്കത്തി​ലേ​ക്ക് മാ​റി.

വാ​ക്കേ​റ്റി​ത്തി​നി​ടെ​യാ​ണ് കു​ടും​ബാം​ഗ​മാ​യ സ്ത്രീ​ക്ക് ച​വി​ട്ടേ​റ്റ​ത്. ഇ​തേ​തു​ട​ര്‍​ന്ന ബ​ന്ധു​ക്ക​ള്‍ ഫറൂക്ക് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റു​ പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top