ആർഎസ്എസ് ശാഖാ പരിപാടിയിൽ പങ്കെടുത്ത് ജേക്കബ് തോമസ്; പരിപാടിക്കിടെ മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം
ആർഎസ്എസ് ശാഖാ പരിപാടിയിൽ പങ്കെടുത്ത് ജേക്കബ് തോമസ്. കൊച്ചിയിൽ നടന്ന ആർഎസ്എസിന്റെ ഗുരുപൂജ പരിപാടിയിലാണ് ജേക്കബ് തോമസ് പങ്കെടുത്തത്. പരിപാടിക്കിടെ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചു.
പൊലീസുകാർ ആർഎസ്എസുകാർക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്ന പരാമർശത്തിന്റെ അർത്ഥമെന്താണെന്നും ആർഎസ്എസിൽ പ്രവർത്തിക്കുന്നവർ ഇന്ത്യയിലെ ഒന്നാം നമ്പർ പൗരന്മാരാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
ആർഎസ്എസുമായി തനിക്ക് നേരത്തെയും ബന്ധമുണ്ടായിരുന്നുവെന്നും കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന ആർഎസ്എസ് യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here