മൂത്രശങ്ക കലശലായി; ട്രെയിൻ നിർത്തിയിട്ട ലോക്കോ പൈലറ്റ് വണ്ടിക്ക് മുന്നിൽ മൂത്രമൊഴിച്ചു: വീഡിയോ

ട്രെയിൻ ഓടിക്കുന്നതിനിടെ മൂത്രശങ്ക തോന്നിയാൽ ലോക്കോ പൈലറ്റ് എന്ത് ചെയ്യും? അടുത്ത സ്റ്റേഷൻ എത്തുന്നത് വരെ കാക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. എന്നാൽ മൂത്രശങ്ക സഹിക്കാൻ കഴിയാതെ ഒരു ലോക്കോ പൈലറ്റ് ചെയ്തത് വൈറലാവുകയാണ്. നിറയെ യാത്രക്കാരുള്ള ഒരു ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ട്രെയിന് മുന്നിൽ നിന്നു തന്നെ കാര്യം സാധിച്ചു.
മുംബൈയിലെ അംബർനാഥ്, ഉല്ലാസ് നഗർ സ്‌റ്റേഷനുകൾക്കിടയിലാണ് വണ്ടി നിർത്തിയത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. തൊട്ടടുത്തുള്ള മേൽപ്പാലത്തിൽനിന്നാണ് ഒരാൾ ഇത് ക്യാമറയിൽ പകർത്തിയത്. സംഭവത്തെക്കുറിച്ച് റെയിൽവേ അന്വേഷണം നടത്തിവരികയാണ്.
അതേസമയം, എഞ്ചിൻ ഡ്രൈവർമാർക്ക് മൂത്രമൊഴിക്കാനും മറ്റുമുള്ള സൗകര്യം വണ്ടിയിൽ തന്നെ ഒരുക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. തുടർച്ചയായി രണ്ടും മൂന്നും മണിക്കൂർ വരെ വണ്ടി ഓടിക്കേണ്ടിവരുമ്പോൾ പ്രാഥമിക കൃത്യങ്ങൾക്കായി വലിയ ബുദ്ധിമുട്ട് നേരിടുകയാണെന്ന് എൻജിൻ ഡ്രൈവർമാർ പരാതിപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here