Advertisement

നവീകരണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡ്

July 19, 2019
0 minutes Read

നവീകരണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡ്. ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന് ടെന്‍ഡര്‍ വിളിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും കരാറുകാരന്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങിയിട്ടില്ല.

അസൗകര്യങ്ങളാല്‍ വീര്‍പ്പ് മുട്ടുന്ന കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിന്റെ നവീകരണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും 92 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ടെങ്കിലും പ്രാദേശിക തലത്തില്‍ സഹകരണമില്ലാത്തതാണ് ദുരിതത്തിന് അറുതി വരാത്തതിനു പ്രധാന കാരണം. 2019 ജനുവരിയിലാണ് ബസ് സ്റ്റാന്‍ഡ് നവീകരണത്തിനായുള്ള കരാര്‍ നല്‍കിയത്. 9 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് നിയമം. 3 മാസം മാത്രം ബാക്കിയായയിരിക്കെ നവീകരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ പോലും പഞ്ചായത്തിനായിട്ടില്ല.
കരാര്‍ എടുത്ത തുകയ്ക്ക് നിര്‍മാണം നടത്താന്‍ കഴിയില്ലെന്ന് കരാറുകാരന്‍ അറിയിച്ചതിനാലാണ് വികസനം നടപ്പിലാവാത്തത് എന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.

ബസ് സ്റ്റാന്‍ഡ് വികസനത്തിന്റെ ഭാഗമായി പ്രദേശത്തെ കടകള്‍ പൊളിച്ചു മാറ്റേണ്ടി വരുമെന്ന സംശയത്തിന്റെ പേരില്‍ ചിലര്‍ പദ്ധതിക്ക് തടസം നില്‍ക്കുന്നുവെന്ന ആരോപണവുമുണ്ട്. എന്നാല്‍ വ്യാപാരികള്‍ക്ക് അനുകൂല നിലപാടാണന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top