Advertisement

പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട; 15 കിലോഗ്രാം കഞ്ചാവുമായി മാറാക്കര സ്വദേശി പിടിയില്‍

July 19, 2019
0 minutes Read

പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട 15 കിലോഗ്രാം കഞ്ചാവുമായി മാറാക്കര സ്വദേശി പിടിയില്‍.  മാറാക്കര സ്വദേശി ഹാരിഷാണ് അറസ്റ്റിലായത്
ഇന്‍സ്‌പെക്ടര്‍ വി ബാബുരാജ് ,എസ്‌ഐ മഞ്ചിത്ത് ലാല്‍ എന്നിവരാണ് അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട്ടിലെ കഞ്ചാവിന്റെ മൊത്തവിതരണക്കാരില്‍ നിന്നും വാങ്ങിയ 15 കിലോ കഞ്ചാവ് അങ്ങാടിപ്പുറം റെയില്‍വേ പാലത്തിനു താഴെ വരുന്നവിവരം പ്രത്യേക സംഘത്തിന് ലഭിച്ചത് പ്രകാരം നടത്തിയ പരിശോധനയിലാണ് ഹാരിഷ് പിടിയിലായത്. ഹാരിഷിന്റെ പേരില്‍ പെരിന്തല്‍മണ്ണ, കോങ്ങാട് എന്നിവിടങ്ങളില്‍ കവര്‍ച്ച കേസുകളും
നിലവില്‍ ഉണ്ട്. പെരിന്തല്‍മണ്ണ ഡിഎഎന്‍എസ്എഎഫ് ടീമംഗങ്ങളായ സിപിമുരളീധരന്‍,ടി ശ്രീകുമാര്‍, എന്‍ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍ ,സുകുമാരന്‍, ബിബിന്‍ കൊളത്തൂര്‍ഴ, ഫൈസല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top