16 വർഷങ്ങൾക്കു ശേഷം ‘ചാർലീസ് ഏഞ്ചൽസ്’ വീണ്ടുമെത്തുന്നു; ട്രെയിലർ കാണാം

16 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ‘ചാർലീസ് ഏഞ്ചൽസ്’ വീണ്ടും തീയറ്ററുകളിലേക്ക്. പരമ്പരയിലെ മൂന്നാമത്തെ സിനിമയാണ് റിലീസിനൊരുങ്ങുന്നത്. നവംബർ 15നു പുറത്തിറങ്ങുന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തായിട്ടുണ്ട്.
നടിയും നിര്‍മ്മാതാവുമായ എലിസബത്ത് ബാങ്ക്‌സാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ്റ്റിയന്‍ സ്‌റ്റെവാര്‍ട്ട്, നയോമി സ്‌കോട്ട്, എല്ലാ ബല്ലിന്‍സ്‌ക തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബിലി പോപ്പ് ഛായാഗ്രഹണവും മേരി ജോ മാര്‍ക്കീ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.
2000ത്തിലായിരുന്നു ചാര്‍ളീസ് എയ്ഞ്ചല്‍സ് സീരിസിലെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. സിനിമയുടെ രണ്ടാം ഭാഗം 2003ല്‍ ‘ചാര്‍ളീസ് എയ്ഞ്ചല്‍സ് ഫുള്‍ ത്രോട്ടില്‍’ എന്ന പേരിലും പുറത്തിറങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here