Advertisement

തീരപ്രദേശങ്ങളിൽ കോസ്റ്റൽ പൊലീസിന്റെ അതീവ ജാഗ്രതാ നിർദേശം

July 20, 2019
1 minute Read

തീരപ്രദേശങ്ങളിൽ കോസ്റ്റൽ പൊലീസിന്റെ അതീവ ജാഗ്രതാ നിർദേശം. ശക്തമായ കാറ്റും തിരമാലകളും തീരത്തടിക്കാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് കോസ്റ്റൽ പൊലീസിന്റെ ജാഗ്രതാ നിർദേശം ഉണ്ടായിരിക്കുന്നത്. മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന കർശന നിർദേശമുണ്ട്. അടിയന്തര ഘട്ടമുണ്ടായാൽ തീരപ്രദേങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിക്കണം. ഏതു സാഹചര്യവും നേരിടാൻ സജ്ജരായിരിക്കണമെന്നും കോസ്റ്റൽ എഡിജിപി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

 

കേരള തീരത്തേക്ക് വടക്കു പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ജൂലൈ 20 ന് വടക്കു പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങൾ, തെക്ക് പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്നുള്ള മധ്യ അറബിക്കടൽ, മാലിദ്വീപ് ഉൾപ്പെടെ സമുദ്ര ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശത്തിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top