ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് ആലുവയില്‍ പിടിയില്‍

ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് ആലുവയില്‍ പിടിയിലായി. വയനാട് സ്വദേശി വേലംപറമ്പില്‍ രോഹിതിനെയാണ് ആലുവ പറവൂര്‍ കവലയില്‍ നിന്ന് എക്‌സൈസ് ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്.
വയനാട് നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവുമായി ആലുവയിലെത്തിയ രോഹിതിനെ എക്‌സൈസിന്റെ പ്രതേക സംഘം പിടികൂടുകയായിരുന്നു. ഇടപാടുകാരുടെ ആവശ്യാനുസരണം ബാഗ്ലൂരില്‍ നിന്ന് കഞ്ചാവെടുത്ത് വിവിധ ജില്ലകളിലെ വിതരണക്കാരനാണിയാളെന്നാണ് എക്‌സൈസ് സംഘത്തിന്റെ വെളിപ്പെടുത്തല്‍.
ഇയാളുടെ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
ഇയാളുടെ ഇടപാടുകാരില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോഴിക്കോട് മയക്കുമരുന്ന് കടത്തിയതിന്റെ പേരില്‍ രണ്ട് കേസുകളില്‍ പ്രതിയാണ്.
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് എസ്‌ഐ ശ്രീരാജ്, ടി രാമപ്രസാദ്, സിദ്ദാര്‍ദ് കുമാര്‍, സിഎല്‍ജോര്‍ജ്, എംഎംഅരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here