അത്ഭുത ഗോളും ഹാട്രിക്കും; ഇബ്ര മാജിക്കിൽ എൽഎ ഗാലക്സിക്ക് മിന്നും ജയം: വീഡിയോ

ഒരു അത്ഭുത ഗോളടക്കം ഹാട്രിക്ക് നേടിയ സ്വീഡിഷ് സ്ട്രൈക്കർ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിൻ്റെ മികവിൽ എംഎൽഎസ് ലീഗ് മത്സരത്തിൽ എൽഎ ഗാലക്സിക്ക് മിന്നും ജയം. ലോസ് ആഞ്ചലസ് ഫുട്ബോൾ ക്ലബിനെ 3-2 എന്ന സ്കോറിനാണ് ഗാലക്സി തോല്പിച്ചത്. ആദ്യ ഘട്ടത്തിൽ ഒരു ഗോളിനു പിന്നിൽ നിന്നതിനു ശേഷമാണ് എൽഎ ഗാലക്സി വിജയം പിടിച്ചത്.
സ്ലാട്ടൻ്റെ ഒറ്റയാൾ പോരാട്ടത്തിലായിരുന്നു ഗാലക്സിയുടെ വിജയം. ആദ്യത്തെ ഗോളായിരുന്നു മാജിക്ക്. ഹൈ ബോളിൽ കാണിച്ച പന്തടക്കവും ഫസ്റ്റ് ടച്ചും ശേഷം ഒരു ക്ലിനിക്കൽ ഫിനിഷും കൊണ്ട് ഇബ്ര ഞെട്ടിച്ചു. ഒരു ഹെഡറിലൂടെ ആയിരുന്നു ഇബ്രയുടെ രണ്ടാംഗോൾ. രണ്ടാം പകുതിയിൽ ബോക്സിനു പുറത്തു നിന്നുള്ള ഒരു ഗ്രൗണ്ടറിലൂടെ ഇബ്ര തന്റെ ഹാട്രിക്കും തികച്ചു. ഇബ്രയുടെ എം എൽ എസിലെ രണ്ടാം ഹാട്രിക്കാണിത്.
37കാരനായ ഇബ്രാഹിമോവിച്ച് കളിക്കളത്തിന് അകത്തും പുറത്തും പലപ്പോഴും ചർച്ച ചെയ്യപ്പെടുന്ന താരമാണ്. താൻ ആണ് എം എൽ എസിലെ ഏറ്റവും മികച്ച കളിക്കാരനും ഇവിടെയുള്ള ബാക്കി കളിക്കാർക്ക് ഒന്നും തന്റെ അത്ര നിലവാരമില്ല എന്നും പറഞ്ഞാണ് അവസാനമായി ഇബ്ര വാർത്തകളിൽ ഇടം പിടിച്ചത്.
? ? ?@Ibra_official‘s second MLS career hat trick! pic.twitter.com/FDegsRqlJW
— Major League Soccer (@MLS) July 20, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here