സോൻഭദ്രയിലെ പ്രതിഷേധം പ്രിയങ്ക ഗാന്ധി അവസാനിപ്പിച്ചു; ഡൽഹിയിലേക്ക് മടങ്ങും

സോൻഭദ്രയിലെ പ്രതിഷേധം പ്രിയങ്ക ഗാന്ധി അവസാനിപ്പിച്ചു. ഭൂമിതർക്കത്തെ തുടർന്ന് സോൻഭദ്രയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കാണാനെത്തിയതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി പ്രതിഷേധം അവസാനിപ്പിച്ചത്. സോൻഭദ്രയിലേക്കുള്ള യാത്ര പൊലീസ് തടഞ്ഞതിനെത്തുടർന്നാണ് പ്രിയങ്ക ധർണയിരുന്ന് പ്രതിഷേധിച്ചത്. പ്രിയങ്കയുടെ പ്രതിഷേധം 24 മണിക്കൂർ നീണ്ടു.
അതേസമയം, തന്നെ സന്ദർശിക്കാനെത്തിയവരെ പൊലീസ് തടഞ്ഞത് പ്രിയങ്കയെ ചൊടിപ്പിച്ചു.കൊല്ലപ്പെട്ടവരുടെ ബന്ധുക്കളിൽ കുറച്ച് പേരെ മാത്രമാണ് തന്നെ കാണാൻ അനുവദിച്ചതെന്നും ബാക്കിയുള്ളവരെ കാണാൻ അനുവദിച്ചിട്ടില്ലെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു.
Read more: ‘കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാതെ മടങ്ങില്ല’; നിലപാടിലുറച്ച് പ്രിയങ്ക ഗാന്ധി
സോൻഭദ്രയിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാനെത്തിയ പ്രിയങ്കയെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രിയങ്കയെ പിന്തിരിപ്പിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും നിലപാടിൽ നിന്നും പിന്മാറാൻ അവർ തയ്യാറായില്ല. സോൻഭദ്രയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാതെ തിരിച്ചുപോകില്ലെന്ന് പ്രിയങ്ക ഗാന്ധി നിലപാടെടുത്തു. 50,000 രൂപയുടെ ജാമ്യത്തിൽ മോചിപ്പിക്കാമെന്ന പൊലീസ് നിർദേശവും പ്രിയങ്ക തള്ളിയിരുന്നു. അതിനിടെ സോൻഭദ്ര സന്ദർശിക്കാനുള്ള തൃണമുൽ കോൺഗ്രസ് സംഘത്തിന്റെ ശ്രമവും പൊലീസ് തടഞ്ഞു. ഡെറിക്ൾ ഒബ്രിയാന്റെ നേത്യത്വത്തിലാണ് ത്യണമൂൽ സംഘം സോൻഭഭ്രയിലെക്ക് പുറപ്പെട്ടത്.
സോൻഭദ്രയിൽ സ്ത്രീകളുൾപ്പടെയുള്ള 10 ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും കഴിഞ്ഞ ബുധനാഴ്ചയായിരുന്ന വെടിവച്ചു കൊന്നത്. 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരെ വാരാണസി ആശുപത്രിയിൽ സന്ദർശിച്ച ശേഷമാണ് മരിച്ചവരുടെ ബന്ധുക്കളെ കാണാൻ പ്രിയങ്ക സോൻഭദ്രക്ക് തിരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here