‘കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാതെ മടങ്ങില്ല’; നിലപാടിലുറച്ച് പ്രിയങ്ക ഗാന്ധി

ഉത്തർപ്രദേശിലെ സോൻഭദ്രയിൽ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിക്കാതെ മടങ്ങില്ലെന്ന നിലപാടിലുറച്ച് പ്രിയങ്ക ഗാന്ധി. ബന്ധുക്കളെ കാണാൻ അനുവദിക്കുന്നതുവരെ ധർണ തുടരുമെന്ന് പ്രിയങ്ക വ്യക്തമാക്കി. ചുനാർ ഗസ്റ്റ് ഹൗസിൽ പ്രിയങ്കയുടെ ധർണ തുടരുകയാണ്. അതിനിടെ സോൻഭദ്ര സന്ദർശിക്കാനെത്തിയ തൃണമൂൽ കോൺഗ്രസ് എം.പിമാരെ വരാണാസിയിൽ തടഞ്ഞു.
Read more: പ്രിയങ്കാ ഗാന്ധി പൊലീസ് കസ്റ്റഡിയിൽ
സോൻഭദ്രയിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാനെത്തിയ പ്രിയങ്കയെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രിയങ്കയെ പിന്തിരിപ്പിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും നിലപാടിൽ നിന്നും പിന്മാറാൻ അവർ തയ്യാറായില്ല. സോൻഭദ്രയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാതെ തിരിച്ചുപോകില്ലെന്ന് പ്രിയങ്ക ഗാന്ധി നിലപാടെടുത്തു. സംസ്ഥാനത്തെ അക്രമം തടയാൻ കഴിയാത്ത സർക്കാർ ഇരകൾക്കൊപ്പം നിൽക്കുന്നവരെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. അതിന് കീഴ്‌പ്പെടാൻ തയ്യാറല്ല. 50,000 രൂപയുടെ ജാമ്യത്തിൽ മോചിപ്പിക്കാമെന്ന പൊലീസ് നിർദേശവും പ്രിയങ്ക തള്ളി.
ജയിൽ വാസമടക്കമുള്ള ഏതു നടപടിയും സ്വീകരിക്കാൻ തയ്യാറാണെന് പ്രിയങ്ക വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയെയും കോൺഗ്രസ് പ്രവർത്തകരെയും നീക്കാൻ ഗസ്റ്റ് ഹൗസിലെ വൈദ്യുതിയും വെള്ളവും അധികാരികൾ വിച്ഛേദിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here