Advertisement

പ്രിയങ്കാ ഗാന്ധി പൊലീസ് കസ്റ്റഡിയിൽ

July 19, 2019
6 minutes Read

ഉത്തർപ്രദേശിലെ മിർസാപൂരിലാണ് പ്രിയങ്കാ ഗാന്ധിയെ പൊലീസ് തടഞ്ഞത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലും വെടിവെപ്പിലും 10 പേർ കൊല്ലപ്പെട്ട സോൻഭദ്രയിലേക്ക് പോവുകയായിരുന്ന പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തതെന്നും യുപി പൊലീസ് അറിയിച്ചു.

Read Also : ഉന്നത നേതാക്കൾ തമ്മിലുള്ള വാക്ക് പോര് മുറുകുന്നു; മോദി ഒരേസമയം ദുര്യോദനനും ദുശ്ശാസനനും രാവണനും ആണെന്ന് മമതാ ബാനർജി; നരേന്ദ്രമോദി ദുര്യോദനനാണെന്ന് പ്രിയങ്കാ ഗാന്ധി

സന്ദർശനത്തിന് അനുമതി നിഷേധിക്കപ്പെട്ട പ്രിയങ്കഗാന്ധി സമാധാനപരമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്.

സോൻഭദ്ര ജില്ലയിൽ ഉഭ ഗ്രാമത്തിലാണ് ബുധനാഴ്ച സ്വത്തുതർക്കത്തെത്തുടർന്നുണ്ടായ വെടിവെപ്പിൽ മൂന്നു സ്ത്രീകളുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
ഗ്രാമമുഖ്യൻ യാഗ്യ ദത്ത് രണ്ടുവർഷംമുമ്പ് 36 ഏക്കർ കൃഷിസ്ഥലം വാങ്ങിയിരുന്നു. ഇയാളും സഹായികളും കൂടി സ്ഥലമേറ്റെടുക്കുന്നതിനുവേണ്ടി ഇവിടെയെത്തി. ട്രാക്ടറുകളും എത്തിച്ചു നിലമുഴാൻ തുടങ്ങി. ഈ നീക്കം ഗ്രാമവാസികൾ തടഞ്ഞു. തുടർന്ന് ഗ്രാമമുഖ്യന്റെ അനുയായികൾ ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top