‘പരമാധികാരം സംരക്ഷിക്കാൻ ഒപ്പമുണ്ടാകും’; പാകിസ്താന് പിന്തുണയറിയിച്ച് ചൈന

പാകിസ്താന്റെ പരമാധികാരം സംരക്ഷിക്കാൻ ഒപ്പം നിൽക്കുമെന്ന് ചൈന. പാകിസ്താൻ വിദേശകാര്യമന്ത്രി ഇഷാഖ് ദാറുമായി നടന്ന ചർച്ചയിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ആണ് ഈ ഉറപ്പ് നൽകിയത്.
‘പാകിസ്താന്റെ പരമാധികാരവും തുല്യതയും സംരക്ഷിക്കാൻ ചൈന എപ്പോഴും ഒപ്പം നിൽക്കും’ എന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ആന്താരാഷ്ട്ര തലത്തിൽ പരസ്പര പിന്തുണയും സഹകരണവും ശക്തിപ്പെടുത്താനാണ് ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ചൈനയുടെ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.സമാധാനത്തിനും സുസ്ഥിരതക്കും വേണ്ടിയുള്ള വിശാലതാൽപര്യം മുൻനിർത്തി ഇരു രാജ്യങ്ങളും നീങ്ങണമെന്ന് ചൈന പറഞ്ഞു. ആക്രമണങ്ങൾ ഒഴിവാക്കി സമാധാനപരമായ രാഷ്ട്രീയപരിഹാരം പ്രശ്നത്തിൽ ഉണ്ടാവണം. ഇതാണ് ഇരു രാജ്യങ്ങൾക്കും നല്ലതെന്നും ചൈന വ്യക്തമാക്കിയിരുന്നു.
സമാധാനപരമായ പരിഹാരം പ്രശ്നത്തിൽ ഉണ്ടാവണമെന്നാണ് അന്താരാഷ്ട്ര സമൂഹം ആഗ്രഹിക്കുന്നത്. സമാധാനപരമായി പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടാമെന്ന് ചൈന വാഗ്ദാനം നൽകുകയും ചെയ്തു. നേരത്തെ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനിൽ ഇന്ത്യ നടത്തിയ ആക്രമണത്തെ ചൈന അപലപിച്ചിരുന്നു.
Story Highlights : China Reaffirms Support For Pakistan’s Sovereignty Amid Regional Tensions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here