ആര്‍എസ് പുരയില്‍ പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു; ജവാന് പരുക്കേറ്റത് ഇന്നുരാവിലെ

ആര്‍എസ് പുരയില്‍ പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് എസ്‌ഐ എംഡി ഇംത്യാസ് ആണ് കൊല്ലപ്പെട്ടത്. ഇന്നുരാവിലെയാണ് ഇംത്യാസ് ഉള്‍പ്പെടെ 8 ജവാന്മാര്‍ക്ക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റത്. പരുക്കേറ്റയുടന്‍ ഇദ്ദേഹത്തെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. (BSF Sub-Inspector Md Imteyaz martyred in cross-border firing in Jammu)
ജവാന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതായും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ പ്രതികരിച്ചു. പാക് ആക്രമണത്തെ നേരിടുന്ന നിര്‍ണായക ദൗത്യത്തില്‍ ബിഎസ്എഫ് ജവാന്മാരുടെ സംഘത്തെ നയിച്ചിരുന്നത് ബിഎസ്എഫ് എസ്‌ഐ എംഡി ഇംത്യാസ് ആണ്. ആക്രമണത്തില്‍ പരുക്കേറ്റ ഏഴ് ജവാന്മാര്‍ ചികിത്സയില്‍ തുടരുകയാണ്.
Story Highlights : BSF Sub-Inspector Md Imteyaz martyred in cross-border firing in Jammu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here