പ്രളയവും ജീവിതവും പറഞ്ഞ് ‘മൂന്നാം പ്രളയം’; ട്രെയിലർ കാണാം

കഴിഞ്ഞ വർഷം കേരളം അനുഭവിച്ച പ്രളയക്കെടുതികളുടെ കഥ പറയുന്ന ‘മൂന്നാം പ്രളയം’ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. യുവ എഴുത്തുകാരൻ രതീഷ് രാജു ആണ് അണിയിച്ചൊരുക്കുന്ന സിനിമ പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണ്.

ഓഗസ്റ്റ് 15, 16, 17 എന്നീ ദിവസങ്ങളിൽ കുട്ടനാട് കൈനകരിയിലുള്ള ആളുകളുടെ ജീവിതമാണ് സിനിമ പറയാൻ ശ്രമിക്കുന്നത്. പ്രളയ സമയത്തെ രണ്ട് രാത്രികളിലും ഒരു പകലിലുമായി ഒരു ദുരിതാശ്വാസ ക്യാമ്പിൽ നടക്കുന്ന കഥയാണിത്. ചിത്രം നമ്മൾ കണ്ടതും അനുഭവിച്ചതുമായ ജീവിതത്തിൻ്റെ അടയാളമാണെന്ന് സംവിധായകൻ പറഞ്ഞു.

അഷ്ക്കർ സൗദാൻ നായകനാവുന്ന ചിത്രത്തിൽ സായ്കുമാർ, അനിൽ മുരളി, അരിസ്റ്റോ സുരേഷ്, കൂക്കിൾ രാഘവൻ, സദാനന്ദൻ ചേപ്പറമ്പ്, സനൂജ സോമനാഥ്, ബിന്ദു പണിക്കർ, സാന്ദ്ര നായർ, കുളപ്പുളി ലീല, ബേസിൽ മാത്യു, അനീഷ് ആനന്ദ്, അനിൽ ഭാസ്കർ, മഞ്ജു സുഭാഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ചിത്രത്തിൽ റസാഖ് കുന്നത്ത് ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സംഗീത സംവിധാനം രഘുപതിയാണ്. ചിത്രസംയോജനം ഗ്രെയ്സണും മേക്കപ്പ് ലാൽ കരമനയും നിർവഹിക്കും. ചിത്രം നയാഗ്ര മൂവീസിന്റെ ബാനറിൽ ദേവസ്യ കുര്യാക്കോസാണ് നിർമ്മിച്ചിരിക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More