നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ രാജ്കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കുള്ളില്‍ റീ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്

നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ രാജ്കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കുള്ളില്‍
റീ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഡോക്ടര്‍മാരുടെ സംഘം സംബന്ധിച്ചു ഏകദേശ ധാരണ ആയി. പീരുമേട് സബ് ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും കമ്മീഷന്‍. സബ് ജയില്‍, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് തെളിവെടിപ്പിനു ശേഷമായിരുന്നു പ്രതികരണം. ജയില്‍ ഡിഐജി നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ ജൂണ്‍ 21 നാണ് രാജ്കുമാര്‍ മരണപ്പെട്ടത്. രാജ്കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം നടന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ അടുത്ത ദിവസങ്ങളിലായിരിക്കും കമ്മീഷന്‍ സന്ദര്‍ശനം നടത്തുന്നത്. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും തുടരുകയാണ്. കേസില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ നാല് പൊലീസുകാരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here