ഷീലാ ദീക്ഷിതിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും

ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും, മുന്‍ കേരളാ ഗവര്‍ണ്ണറും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീലാദീക്ഷിതിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. മൂന്നര ദശാബ്ദക്കാലമായി താനുമായി അടുത്ത വ്യക്തി ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ഷീലാദീക്ഷിതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
എന്‍എസ്‌യു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കുമ്പോഴും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി പാര്‍ലമെന്റംഗം എന്ന നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ഷീലാദീക്ഷിതുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു. മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതാണ് ഇന്ത്യയുടെ തലസ്ഥാന നഗരിയുടെ മുഖഛായ മാറ്റിയതും. മലയാളികള്‍ അടക്കമുള്ള ദക്ഷിണേന്ത്യാക്കാര്‍ക്ക് ഡല്‍ഹിയെ സ്വന്തം നാട് പോലെ ജീവിക്കാനുള്ള പരിതസ്ഥിതി സൃഷ്ടിച്ചതും. കേരളത്തില്‍ ഗവര്‍ണ്ണറായിരുന്ന ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഹൃദയം കവരാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ അവസാനം അവര്‍ വന്നത് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ഗ്രസ് പാര്‍ലമെന്റി പാര്‍ട്ടി യോഗത്തില്‍ ഐഐസിസി നിരീക്ഷക ആയിട്ടായിരുന്നുവെന്നും ഷീലാ ദീക്ഷിതിന്റെ നിര്യാണത്തിലൂടെ രാജ്യത്തിന് മഹത്തായ സംഭാവനകള്‍ നല്കിയ ഒരു കോണ്‍ഗ്രസ് നേതാവിനെക്കൂടി നഷ്ടപ്പെട്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ജനങ്ങളുടെ അംഗീകാരം നേടിയ നേതാവാണ് ഷീലാ ദീക്ഷിത് എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു. ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് ഡല്‍ഹിയുടെ സുസ്ഥിരവികസനത്തിന് അടിത്തറ പാകിയ നേതാവാണ്. ഗാന്ധി കുടുംബവുമായി അടുത്തബന്ധം കാത്തുസൂക്ഷിച്ച ഷീല ദീക്ഷിത് രാഷ്ട്രീയരംഗത്ത് ശക്തമായ സ്ത്രീ സാന്നിദ്ധ്യമായിരുന്നു. താനുമായി എറ്റവും അടുത്ത സുഹ്യത്ത് ബന്ധമാണ് ഷീല ദീക്ഷിതിന് ഉണ്ടായിരുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഉറച്ച നിലപാടുകളും തന്റെ അഭിപ്രായങ്ങളും എവിടെയും തുറന്ന് പറയാന്‍ ധൈര്യം കാണിച്ചിട്ടുള്ള ഷീല ദീക്ഷിതിന്റെ ദേഹവിയോഗം കോണ്‍ഗ്രസിന് വലിയ നഷ്ടമാണെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here