വിൻഡീസ് പര്യടനത്തിനുള്ള ടീം നാളെ പ്രഖ്യാപിക്കും

ഓഗസ്റ്റ് ആദ്യ വാരം ആരംഭിക്കുന്ന വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. വെള്ളിയാഴ്ചയാണ് സെലക്ഷൻ കമ്മറ്റി മീറ്റിംഗ് തീരുമാനിച്ചിരുന്നതെങ്കിലും നിയമത്തിൻ്റെ ചില നൂലാമാലകൾ കാരണം മീറ്റിംഗ് ഞായറാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
ധോണി സ്വയം പിന്മാറിയതു കൊണ്ട് തന്നെ മൂന്ന് ഫോർമാർറ്റുകളിലും ഋഷഭ് പന്ത് ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ ആയേക്കും. ടെസ്റ്റിലെ സെക്കൻഡ് ചോയിസ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ ആവാനും സാധ്യതയുണ്ട്. മറ്റു രണ്ട് ഫോർമാറ്റുകളിലെ സെക്കൻഡ് ചോയിസ് വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരിൽ ആരെങ്കിലുമാവുമെന്നാണ് വിവരം.
ഓഗസ്റ്റ് മൂന്നു മുതലാണ് വിൻഡീസ് പര്യടനം ആരംഭിക്കുക. മൂന്ന് വീതം ഏകദിനങ്ങളും ടി-20കളും രണ്ട് ടെസ്റ്റുകളുമാണ് പര്യടനത്തിൽ ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here