നീണ്ടകരയിൽ നിന്നും കാണാതായ മത്സ്യ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ഒരു മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി സഹായ് രാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുവനന്തപുരം അഞ്ചുതെങ്ങിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വെളളിയാഴ്ചയാണ് സഹായ് രാജ് ഉൾപ്പെടെ നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്നു മത്സ്യത്തൊഴിലാളികളെ കാണാതായത്. തമിഴ്‌നാട് സ്വദേശികളായ ലൂർദ് രാജ്, ജോൺ ബോസ്‌കോ എന്നിവരെ കണ്ടെത്തുന്നതിനുളള തെരച്ചിൽ തുടരുകയാണ്. മീൻപിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
വിഴിഞ്ഞം തീരത്തുനിന്ന് ബുധനാഴ്ച വൈകീട്ട് മീൻപിടിക്കാൻ പോയി കടലിൽ കുടുങ്ങിയ നാലു മത്സ്യത്തൊഴിലാളികൾ ശനിയാഴ്ച മടങ്ങിയെത്തിയിരുന്നു. ആന്റണി, ബെന്നി, യേശുദാസൻ, ലൂയിസ് എന്നിവരാണ് തിരിച്ചെത്തിയത്. ഉൾക്കടലിൽ കുടുങ്ങിയ ഇവരെ തെരച്ചിലിന് പോയ മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here