ഇന്തോനേഷ്യൻ ഓപ്പൺ; ഫൈനലിൽ കാലിടറി സിന്ധു

ഇന്തൊനീഷ്യൻ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് തോല്‍വി. ജപ്പാന്റെ അകാനെ യമഗുച്ചിയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെട്ടത്. സ്കോര്‍– 15–21, 16–21. ഈ സീസണില്‍ ഇതുവരെ കിരീടം നേടാന്‍ സിന്ധുവിന് കഴിഞ്ഞിട്ടില്ല. ഈ വര്‍ഷത്തെ സിന്ധുവിന്റെ ആദ്യ ഫൈനലായിരുന്നു ഇത്.
ആദ്യ ഗെയിമിൽ ഒരു ഘട്ടത്തിൽ 11–8 എന്ന നിലയിൽ മുന്നിട്ടുനിന്ന ശേഷമാണു സിന്ധു പതറിയത്. ശക്തമായി തിരിച്ചടിച്ച ജാപ്പനീസ് താരം തുടർച്ചയായ ഒന്‍പതു പോയിന്റുകൾ സ്വന്തമാക്കി ആദ്യ ഗെയിം പിടിച്ചെടുത്തു. രണ്ടാം ഗെയിമിൽ 11–8ന് കളി നിയന്ത്രിച്ചു തുടങ്ങിയ യമഗുച്ചി മൽസരത്തിൽ സിന്ധുവിന് പിന്നെ അവസരങ്ങൾ നൽകിയില്ല. മാർച്ചിൽ ഇന്ത്യ ഓപ്പണിലും ഏപ്രിലിൽ സിംഗപ്പൂർ ഓപ്പണിലും സിന്ധു സെമിയില്‍ പുറത്തായിരുന്നു.
ലോക നാലാം നമ്പർ താരമായ യമഗുച്ചിക്കെതിരെ ഏറ്റുമുട്ടിയ അഞ്ചിൽ നാലു മൽസരങ്ങളിലും ജയം സിന്ധുവിനായിരുന്നു. ഓസ്ട്രേലിയ, സ്വിസ്, ഓൾ ഇംഗ്ലണ്ട് കിരീടങ്ങൾ നേടിയ ചൈനയുടെ ചെന്‍ യുഫെയിയെ സെമിയിൽ തോൽപിച്ചാണ് സിന്ധു ഇന്തൊനീഷ്യൻ ഓപ്പൺ ഫൈനലിലെത്തിയത്. ഈ മാസം തന്നെ നടക്കുന്ന ജപ്പാൻ ഓപ്പണിലും, ഓഗസ്റ്റിൽ തായ്‍ലൻഡ് ഓപ്പണിലും സിന്ധു മൽസരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here