Advertisement

കണ്ണൂർ ഇരിട്ടിയിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി

July 21, 2019
0 minutes Read

കണ്ണൂർ ഇരിട്ടിക്ക്‌ സമീപം ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി. മാട്ടറ മണിക്കടവ് റോഡിലെ ചപ്പാത്ത് പാലത്തിൽ നിന്നാണ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞത്. മണിക്കടവ് കാരിത്തടത്തിൽ ലിതിഷിനെയാണ് കാണാതായത്.

അപകടത്തിൽ പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തി. ഫയർ ഫോഴ്‌സും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുകയാണ്.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. മണിക്കടവ് ചപ്പാത്ത് വഴിയുള്ള ഓട്ടത്തിനിടയാണ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top