Advertisement

റാണ ദഗ്ഗുബട്ടിക്ക് വൃക്കരോഗമെന്ന് റിപ്പോർട്ട്; അമ്മയുടെ വൃക്ക സ്വീകരിക്കുമെന്ന് അഭ്യൂഹങ്ങൾ

July 21, 2019
1 minute Read

തെലുങ്ക് സൂപ്പർ താരം റാണ ദഗ്ഗുബട്ടിയുടെ ആരോഗ്യനില മോശമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. തെലുങ്ക് മാധ്യമങ്ങളാണ് റിപ്പോർട്ട് പുറത്തുവിട്ടത്. വൃക്കരോഗത്തിന് താരം ചികിത്സയിലാണെന്നും അമ്മയുെടെ വൃക്ക സ്വീകരിക്കുമെന്നുമാണ് അഭ്യൂഹങ്ങൾ. യുഎസിലാകും തുടർ ചികിത്സയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

എന്നാൽ ട്വിറ്ററിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളിൽ ആരാധകർ ഇക്കാര്യം ചോദിക്കുന്നുണ്ടെങ്കിലും താരം ഇതുവരെ മറുപടി നൽകിയിട്ടില്ല. ഫേസ്ആപ്പ് ചിത്രങ്ങളുമായി ട്വിറ്ററിൽ സജീവമാണ് റാണ.

റാണ രോഗബാധിതനാണെന്ന കാര്യം അദ്ദേഹത്തിന്റെ ബന്ധുക്കൾ നിഷേധിച്ചിട്ടുണ്ട്. ഒരു കണ്ണിന് ചെറിയ ഇൻഫെക്ഷൻ ഉണ്ടെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നുമാണ് ബന്ധുക്കൾ അനൗദ്യോഗികമായി പ്രതികരിച്ചതെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസമാണ് ‘ജഴ്സി’ യുടെ തമിഴിൽ റീമേക്ക് റാണ നിർമ്മിക്കുമെന്ന് വാർത്തകൾ വന്നത്. നാനിക്ക് പകരം വിഷ്ണു വിശാലാകും തമിഴിൽ നായകനെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top