സോൻഭദ്ര കൂട്ടക്കൊലപാതകം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 18.5 ലക്ഷം നഷ്ടപരിഹാരം

സോൻഭദ്രയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 18.5 ലക്ഷം രൂപ നഷ്ടപരിഹാരം. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് നഷ്ടപരിഹാര തുക പ്രഖ്യാപിച്ചത്. വെടിവെയ്പിൽ പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
വെടിവെയ്പ് നടന്ന സോൻഭദ്രയിലെ പ്രദേശം സന്ദർശിച്ച ശേഷമാണ് യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവം ഭൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെടിവെയ്പ് നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും വിഷയത്തിൽ ഇടപെടാൻ യോദി ആദിത്യനാഥ് തയ്യാറാകാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. സോൻഭദ്രയിലേക്കുള്ള യാത്ര പൊലീസ് തടഞ്ഞതിനെ തുടർന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നടത്തിയ പ്രതിഷേധം രാജ്യശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സോൻഭദ്രയിലേക്കുള്ള യാത്ര തടഞ്ഞ് പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിരുന്നു. ഇവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്ക സോൻഭദ്രയിൽ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാതെ തിരിച്ചു പോകില്ലെന്ന് നിലപാടെടുത്തു. വെടിയേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾ ഗസ്റ്റ് ഹൗസിലെത്തി പ്രിയങ്കയെ കണ്ടതോടെയാണ് ധർണ അവസാനിപ്പിക്കാൻ അവർ തയ്യാറായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here