Advertisement

തങ്ങൾ ഗൺ പോയന്റിൽ അല്ല; കർണാടക സർക്കാരിനെ പാഠം പഠിപ്പിക്കുമെന്നും മുംബൈയിലുള്ള വിമത എംഎൽഎമാർ

July 21, 2019
1 minute Read

കുമാരസ്വാമി സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് കർണാടകയിലെ വിമത എംഎൽഎമാർ. തങ്ങൾ ഗൺ പോയന്റിൽ അല്ല നിൽക്കുന്നതെന്ന് ദിവസങ്ങളായി മുംബൈയിൽ തങ്ങുന്ന
വിമത എംഎൽഎമാർ വ്യക്തമാക്കി. തിങ്കളാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുന്നില്ലെന്നും സർക്കാരിനെ പാഠം പഠിപ്പിക്കുമെന്നും  എംഎൽഎമാർ പുറത്ത് വിട്ട വീഡിയോയിൽ പറയുന്നു.

Read Also; കർണാടകയിലെ വിശ്വാസവേട്ട്; സുപ്രീംകോടതി ഇടപെടൽ ഇല്ലെങ്കിൽ വൈകിക്കാൻ കോൺഗ്രസ് നീക്കം

പണത്തിന് വേണ്ടിയല്ല ആത്മാഭിമാനം സംരക്ഷിക്കാനാണ് രാജി വച്ചതെന്നും നേതാക്കൾ തങ്ങളെ അപമാനിക്കുകയാണെന്നും ഭൈരതി ബസവരാജ് എംഎൽഎ പറഞ്ഞു. ഒട്ടേറെ തവണ ജയിച്ചു കയറിയ എംഎൽഎ മാരെ മന്ത്രി സ്ഥാനം നൽകാതെ ഒഴിവാക്കിയെന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സർക്കാറിനായില്ലെന്നും വീഡിയോയിൽ എംഎൽഎമാർ പറയുന്നുണ്ട്. നേതാക്കൾ സ്വീകരിക്കുന്ന നയങ്ങളിൽ തങ്ങൾ അസ്വസ്ഥതരാണെന്നും എംഎൽഎ മാർ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top