കാസർകോട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാസർകോട് ജില്ലയിൽ റെഡ് അലെർട്ട് നൽകിയ സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 23) ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഉൾപ്പടെ അവധി ബാധകമാണ്.
അതേസമയം, കാസർകോട് നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷം ആരംഭിച്ചത് മുതല്‍ ജില്ലയില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ 88.78 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം മാത്രം 12 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതുവരെ രണ്ട് വീടുകള്‍ പൂര്‍ണമായും 92 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 115 ഹെക്ടർ പ്രദേശത്തെ കൃഷിക്ക് നാശം സംഭവിച്ചു. കഴിഞ്ഞ ദിവസം മാത്രം 55.48 ഹെക്ടർ പ്രദേശത്തെ കൃഷികൾക്ക് നാശം സംഭവിച്ചു.
Read Also : കാസർഗോഡ് ജില്ലയിൽ ചൊവ്വാഴ്ചയും റെഡ് അലേർട്ട്
48 മണിക്കൂറിൽ ശക്തമായമഴയും കാറ്റും തുടരുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പരിഗണിച്ച് താലൂക്ക് കേന്ദ്രങ്ങളിൽ കൺട്രോൾ റൂം വില്ലേജ് ഓഫീസുകൾ എന്നിവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടും ചൊവ്വാഴ്ച റെഡ് അലർട്ടും മുന്നറിയിപ്പാണുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here