പീഡനക്കേസ്; ഡിഎൻഎ ടെസ്റ്റിനായി ബിനോയ് കോടിയേരിയുടെ രക്ത സാമ്പിളുകൾ ഇന്ന് ശേഖരിക്കും

പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കൊടിയേരി ജാമ്യ വ്യവസ്ഥകള്‍ പ്രകാരം ഇന്ന് മുംബൈ ഓഷ്വാര പോലീസ് സ്റ്റേഷനില്‍ ഹാജരാകും.ഇന്ന് ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയിയുടെ രക്ത സാംപിള്‍ ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം.ബിനോയിയെ ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്
കഴിഞ്ഞയാഴ്ച സ്‌റ്റേഷനില്‍ ഹാജരായപ്പോള്‍ ഡിഎന്‍എ പരിശോധനക്കായി രക്തസാമ്പിള്‍ നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബിനോയ് പരിശോധന നീട്ടിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നുമുള്ള യുവതിയുടെ ആരോപണത്തെ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്.മറ്റു തടസ്സങ്ങളില്ലെങ്കില്‍ ഇന്ന് ജുഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ച് ബിനോയിയുടെ രക്തസാംപിള്‍ എടുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.ബിനോയിയെ ഇന്ന് അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ച്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയിക്ക് മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതി നേരത്തെ മുന്‍കൂര്‍ജാമ്യം അനുവദിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here