പിഎസ്‌സി ചെയർമാൻ എം കെ സക്കീർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി

പിഎസ്‌സി ചെയർമാൻ എം കെ സക്കീർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഗവർണർ ആവശ്യപ്പെട്ടതനുസരിച്ചിരുന്നു കൂടിക്കാഴ്ച. പിഎസ്‌സിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ചെയർമാനെ ഗവർണർ വിളിപ്പിച്ചത്.
പൊലീസ് കോൺസ്റ്റബിൾ ഫോർത്ത് ബറ്റാലിയൻ പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് ചെയർമാൻ ഗവർണറെ അറിയിച്ചു. ഓപ്ഷൻ അനുസരിച്ചാണ് പരീക്ഷാ കേന്ദ്രങ്ങൾ നൽകിയത്. ആരോപണം ഉയർന്ന സാഹചര്യത്തിൽ പരീക്ഷാ കേന്ദ്രത്തിൽ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ആഭ്യന്തര വിജിലൻസിനെ ചുമതലപ്പെടുത്തുകയും മൂന്നു പേരെ റാങ്ക് ലിസ്റ്റിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ടെന്നും ചെയർമാൻ വിശദീകരിച്ചു. കഴിഞ്ഞ ദിവസം വൈസ് ചാൻസലറെ കെഎസ്‌യു പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് വൻ സുരക്ഷാ ക്രമീകരണമാണ് പൊലീസ് ഒരുക്കിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here