ഇപി ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി കോഴിക്കോട് എഐടിയുസി ജില്ലാ കമ്മറ്റി

വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി എഐടിയുസി കോഴിക്കോട് ജില്ലാ കമ്മറ്റി രംഗത്ത്. കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറി ഭൂമാഫിയയുടെ കൈകളില്‍ എത്തിക്കാനുള്ള ഗൂഡനീക്കമാണ് മന്ത്രി നടത്തുന്നതെന്ന് ജില്ലാ പ്രസിഡന്റ് ഇസി സതീശന്‍ ട്വന്റിനോട് പറഞ്ഞു. നെയ്ത്ത് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കാത്തതില്‍ പ്രതിഷേധിച്ച് അടുത്ത മാസം രണ്ടിന് ജില്ലാകമ്മിറ്റി കളട്രേറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.

പത്ത് വര്‍ഷം മുന്‍പാണ് കമ്പനി പൂട്ടിയത്. നെയ്ത്ത് ഫാക്ടറി ഏറ്റെടുക്കാനുള്ള ബില്ലിന് അംഗീകാരം ലഭിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. പക്ഷെ ഇതുവരെ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഒന്നും ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഭരണകക്ഷിയായ സിപിഐയുടെ തൊഴിലാളി സംഘടന എഐടിയുസി വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജനെതിരെ പരസ്യമായി രംഗത്ത് എത്തിയത്. എസി മെയ്തീന്‍ വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ കാര്യങ്ങള്‍ ധ്രുതഗതിയില്‍ നടന്നിരുന്നു. എന്നാല്‍ ഇപി ജയരാജന്‍ ശത്രുപക്ഷത്തുള്ളവരോട് പെരുമാറുന്നത് പോലെയാണ് പെരുമാറുന്നത്. നെയ്ത്തു ഫാക്ടറി ഭൂമാഫിയയുടെ കൈ്കളില്‍ എത്തിക്കാനുള്ള ഗൂഢനീക്കമാണ് മന്ത്രി നടത്തുന്നതെന്ന് ജില്ലാ പ്രസിഡന്റെ ഇസി സതീഷന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

ഈ സാഹചര്യത്തിലാണ് എഐടിയുസി ജില്ലാ കമ്മറ്റി കോഴിക്കോട് കലക്ട്രറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തുന്നത്. അതേ സമയം സംയുക്ത സമരസമിതി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. നെയ്ത്തു ഫാക്ടറി ഏറ്റെടുക്കുന്നത് ബോധപ്പൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും ഫാക്ടറി ചരിത്ര സ്മാരകമായി നിലനിര്‍ത്തണം മെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top