വീണ്ടും വിചിത്രമായ ബൗളിംഗ് ആക്ഷനുമായി അശ്വിൻ: വീഡിയോ

ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ തന്റെ വ്യത്യസ്ത ബൗളിങ് ആക്ഷന്റെ പേരിലാണ് ഇപ്പോൾ ശ്രദ്ധേയനാകുന്നത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് നായകന്‍ കൂടിയായ അശ്വിൻ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരെ വ്യത്യസ്ത ആക്ഷനിൽ പന്തെറിഞ്ഞാണ് ആദ്യം ശ്രദ്ധ നേടിയത്. ഇപ്പോഴിതാ വീണ്ടും തന്‍റെ വേറിട്ട ആക്ഷന്‍ പുറത്തെടുത്തിരിക്കുകയാണ് അശ്വിന്‍. ആദ്യത്തെ തവണ വിക്കറ്റ് നേട്ടം കിട്ടാതിരുന്ന അശ്വിന് പക്ഷേ ഇത്തവണ വിക്കറ്റും നേടാനായി എന്നത് കൂടുതല്‍ ശ്രദ്ധേയമായി.
മധുരൈ പാന്തേഴ്സിനെതിരെ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് നായകന്‍ അവസാന ഓവറിലാണ് വിക്കറ്റ് നേടിയത്. 32 റണ്‍സ് പ്രതിരോധിക്കാന്‍ പന്തെടുത്ത അശ്വിൻ വ്യത്യസ്ത ബൗളിങ് ആക്ഷനിലൂടെ ബാറ്റ്‌സ്‌മാനെ കബളിപ്പിക്കുകയായിരുന്നു. ഈ പന്തിൽ സിക്‌സിന് ശ്രമിച്ച താരം ബൗണ്ടറിയില്‍ ഫീല്‍ഡറുടെ കൈകളില്‍ ഒതുങ്ങി.
അശ്വിന്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്തപ്പോള്‍ മത്സരം 30 റണ്‍സിന് ഡ്രാഗണ്‍സ് വിജയിച്ചു.
ABSOLUTE CRIME!!! ????? pic.twitter.com/fOeJQsN3Co
— Srini Mama (@SriniMaama16) July 22, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here