കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്തില്ല; ബിഎസ്പി എംഎൽഎയെ പാർട്ടിയിൽ നിന്നും പുറത്താക്കി മായാവതി

കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്യാത്ത ബിഎസ്പി എംഎൽഎയെ പാർട്ടിയിൽ നിന്നും പുറത്താക്കി മായാവതി. ട്വിറ്ററിലൂടെയാണ് മായാവതി ഇക്കാര്യം അറിയിച്ചത്.
‘ കർണാടകയിൽ കുമാരസ്വാമി സർക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്ന പാർട്ടി ഹൈക്കമാൻഡിന്റെ നിർദ്ദേശം അനുസരിക്കാതെ ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന ബിഎസ്പി എംഎൽഎ എൻ മഹേഷിന്റെ നടപടിയെ ഗൗരവമായാണ് പാർട്ടി കാണുന്നത്. അതുകൊണ്ട് തന്നെ മഹേഷിനെ പാർട്ടി പുറത്താക്കുകയാണ്’- മായാവതി ട്വിറ്ററിൽ കുറിച്ചു.
कर्नाटक में कुमारस्वामी सरकार के समर्थन में वोट देने के पार्टी हाईकमान के निर्देश का उल्लंघन करके बीएसपी विधायक एन महेश आज विश्वास मत में अनुपस्थित रहे जो अनुशासनहीनता है जिसे पार्टी ने अति गंभीरता से लिया है और इसलिए श्री महेश को तत्काल प्रभाव से पार्टी से निष्कासित कर दिया गया।
— Mayawati (@Mayawati) July 23, 2019
204 അംഗങ്ങളാണ് സഭയിൽ എത്തിയത്. 105 വോട്ടുകൾക്കെതിരെ 99 വോട്ടുകളാണ് കുമാരസ്വാമി സർക്കാർ നിലംപതിച്ചത്.
Read Also : കർണാടകയിൽ കുമാരസ്വാമി സർക്കാർ വീണു
2018 മെയ് മാസത്തിലാണ് കോൺഗ്രസ്-ജനതാദൾ സഖ്യംസർക്കാർ രൂപീകരിച്ചത്. തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. സ്പീക്കർ ബിഎസ് യെദ്യൂരിയപ്പയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചിരുന്നു. യെദ്യൂരപ്പ അധികാരത്തിലേറുകയും ചെയ്തിരുന്നു. ഇതിനിടെ കോൺഗ്രസ്-ജനതാദൾ സഖ്യം രൂപീകരിക്കുകയും വിശ്വാസ വോട്ടെടുപ്പിന് മുമ്പേ തന്നെ സുപ്രീംകോടതി വരെ നീങ്ങിയ നാടകങ്ങൾക്കൊടുവിൽ യെദ്യൂരപ്പ രാജിവെച്ച് കുമാരസ്വാമി അധികാരത്തിലേറുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here