കാശ്മീര്‍ വിഷയത്തില്‍ ട്രംപിന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ നിന്ന് മധ്യസ്ഥാനം വഹിക്കാന്‍ താന്‍ തയ്യാറാണെന്ന ട്രംപിന്റെ പ്രസ്ഥാവനയ്ക്ക് വിശദീകരണവുമായി അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം.

സമവായ ചര്‍ച്ചയ്ക്ക് ഇരു കൂട്ടരും തയ്യാറായാല്‍ തങ്ങള്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറെന്നാണ് അമേരിക്കന്‍ വിദേശ കാര്യമന്ത്രി വ്യക്തമാക്കി. പാകിസ്ഥാന്‍ ഭീകരവാദത്തിനെതിരെ സ്വീകരിക്കുന്ന നടപടികളാവും ഇന്ത്യയുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനമെന്ന് അമേരിക്ക അറിയിച്ചു.

അതേ സമയം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അമേരിക്കയുടെ ഈ വെളിപ്പെടുത്തല്‍. എന്നാല്‍ ട്രംപ് മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടില്ലെന്നും കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരുന്നു. ഉഭയക്ഷി പ്രശ്‌നത്തില്‍ ഇന്ത്യ മൂന്നാമതൊരു കക്ഷിയുടെ സഹായം സ്വീകരിക്കുന്നതില്‍ ഇതുവരെ
തയ്യാറായിട്ടില്ല. എന്നാല്‍ ഇതില്‍ മാറ്റം വരുത്തുന്ന തരത്തിലുള്ള പ്രസ്താവനയാണ് ട്രംപ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top