കോളേജ് മാറ്റം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച 10 വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ് കോളേജ് തടഞ്ഞു

വർക്കല എസ് ആർ മെഡിക്കൽ കോളേജിൽ 10 വിദ്യാർത്ഥികളുടെ പരീക്ഷ ഹാൾ ടിക്കറ്റ് തടഞ്ഞു.കോളേജ് മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച വിദ്യാർത്ഥികളുടെ പരീക്ഷ ഹാൾ ടിക്കറ്റാണ് കോളേജ് ഇടപെടലിൽ തടഞ്ഞത്. സർവകലാശാല പരീക്ഷ ഇന്നാണ് ആരംഭിക്കുന്നത്. ഹാജർ ഇല്ല എന്ന കാരണം പറഞ്ഞ് ഈ വിദ്യാർത്ഥികളുടെ പരീക്ഷ ഫീസ് കോളേജ് സ്വീകരിച്ചിരുന്നില്ല. എന്നാൽ ഏറ്റവും കൂടുതൽ ഹാജറുള്ള വിദ്യാർത്ഥി ഉൾപ്പെടെയുള്ളവരുടെ ഹാൾ ടിക്കറ്റ് ആണ് തടഞ്ഞതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
നേരത്തെ ക്ലാസുകൾ മുടങ്ങുന്നത് ചോദ്യം ചെയ്തതിന് വിദ്യാർത്ഥികളുടെ ഹാജർ വെട്ടിത്തിരുത്തി എസ്.ആർ മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് നടപടിയെടുത്തിരുന്നു. രോഗികൾ അല്ലാത്തവരെ ആശുപത്രിയിൽ അഡ്മിറ്റാക്കി അംഗീകാരം നേടിയെടുക്കാനുള്ള മെഡിക്കൽ കോളേജിന്റെ ശ്രമവും നേരത്തെ വിവാദമായിരുന്നു. ‘വ്യാജരോഗികളെ’ ബസ്സിൽ മെഡിക്കൽ കോളേജിലേക്കെത്തിക്കുന്ന ദൃശ്യങ്ങൾ ചില വിദ്യാർത്ഥികൾ ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു. ഇതെല്ലാമാണ് മാനേജ്‌മെന്റിന്റെ പ്രതികാര നടപടികൾക്ക് കാരണമെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here